വ്യത്യസ്തമായ അഞ്ച് ഭൂമികയിൽ ഇരുന്നാണ് ഹൈറ സുൽത്താൻ അഞ്ച് കഥകൾ പറയുന്നത്. കാടിന്റെ വന്യതയും നിസ്സഹായതയും ഒരേ സമയം കഥകളിൽ കാണാൻ കഴിയും. ഉൾക്കാട്ടിലേക്ക് പിടിച്ചു വലിച്ചും അവിടെ നിന്ന് തിരിച്ച് പുറംലോകത്തേക്ക് ആട്ടിപ്പായിച്ചും കഥാകാരി വായനക്കാരനെ കൂടെക്കൂട്ടും.
ഒരു കുറ്റകൃത്യം നടന്നാൽ അനീതിക്ക് ഇരയായവർക്ക് നീതി എന്നത് അടിസ്ഥാന അവകാശം ആണ്. പക്ഷേ ചിലപ്പോഴൊക്കെയും മേലാളന്റെ നീതി എന്നത് കീഴാളനെ അടിച്ചമർത്തുക എന്നത് കൂടിയാണ്. ആ സമയം അയാൾ ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോകും, അപമാനിതനാകും, ഇനിയൊരു വെളിച്ചവും ഇല്ലാ എന്ന് കരുതും. അവിടെ നിന്ന് ചിറക് വിടർത്തി പറന്നുയർന്ന് അയാൾ സ്വയം നീതി നടപ്പാക്കും, അങ്ങനെ ജീവിതത്തെ തിരിച്ചു പിടിക്കും.
‘മീശക്കാരി’ യിലെ ഓരോ കഥകളും അങ്ങനെ തിരിച്ചു പിടിക്കുന്ന, പിടിക്കാൻ ശ്രമിക്കുന്ന വിവരണങ്ങളാണ്. വെറുതെ വായിച്ചു പോകുന്നതിന് അപ്പുറം എന്തോ ഒന്ന് നെഞ്ചിനുള്ളിൽ ബാക്കിയാവും. ആ കഥാപാത്രങ്ങൾ തലച്ചോറിൽ ചില ഞെട്ടലുകൾ രേഖപ്പെടുത്തും..
Reviews
There are no reviews yet.